About Harihara Putra Seva Trust
സ്വാമി ശരണം
ഹരിഹരപുത്ര സേവാ ട്രസ്റ്റ്
അയ്യപ്പഭക്തർക്ക് പശ്ചിമഘട്ട വനപാതയിലൂടെ ലോക പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ള യാത്രാമധ്യേ നിസ്വാർത്ഥ സേവനം നൽകുകയെന്ന മഹത്തായ കാഴ്ചപ്പാടോടെയാണ് ഹരിഹരപുത്ര സേവാ ട്രസ്റ്റ് 2017 ൽ രജിസ്റ്റർ ചെയ്തത്.ഇതിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന മണികണ്ഠ സേവാശ്രമം എന്നറിയപ്പെടുന്ന ഇവിടെ തീർത്ഥാടകർക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ നിലക്കലിനടുത്ത് എരുമേലി-പമ്പ പ്രധാന റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മൾട്ടിഫങ്ഷണൽ സെന്റർ ആണ് മണികണ്ഠ സേവാശ്രമം. സാനിറ്ററി സൗകര്യങ്ങളോടൊപ്പം ഡോർമിറ്ററി സേവനങ്ങൾ ഉൾപ്പെടെയുള്ള വൃത്തിയുള്ള താമസസൗകര്യം ഒരുക്കിയിട്ടുണ്ട് . ശബരിമല ക്ഷേത്രം തുറക്കുന്ന എല്ലാ ദിവസവും രാവിലെ 6 മുതൽ രാത്രി 10 വരെ സൗജന്യ ഭക്ഷണവും ശുദ്ധമായ കുടിവെള്ളവും ഒരുക്കി നൽകുന്നു .തീർത്ഥാടന കാലയളവായ നവംബർ 14 മുതൽ ജനുവരി 20 വരെ ശരാശരി ഒരു ദിവസം 6000- മുതൽ 7500 ഭക്തർ ഇവിടെ അന്നദാനത്തിൽ പങ്കാളികളാകുന്നു .ഏതാണ്ട് 70 ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥാടകാലയളവിൽ വന്നെത്തുന്ന എല്ലാ തീർത്ഥാടകർക്കും സൗകര്യം ഒരുക്കാൻ ഭഗവത്കരുണ്യത്താൽ ട്രസ്റ്റിന് സാധിക്കുന്നു .കൂടാതെ മാസ പൂജാക്കായി നടതുറക്കുന്ന അഞ്ച് ദിവസവും ,ഉത്സവം ,വിശേഷാൽ പൂജക്കായി നടതുറക്കുന്ന ദിവസങ്ങളിലും ആയിരക്കണക്കിന് ഭക്തർ ഈ കേന്ദ്രത്തിൽ എത്തുന്നു .
ഭഗവാൻ അയ്യപ്പന്റെ അനുഗ്രഹത്താലും ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും വിദേശത്തുനിന്നും ഉള്ള ഉദാരമനസ്കരായ ഭക്തരുടെ സഹായത്താലും കാരുണ്യത്തിലുമാണ് ഈ ദൗത്യം ഭംഗിയായി നടത്താൻ ഞങ്ങൾക്ക് സാധിക്കുന്നത് .ഇവിടെ പുതുക്കിപ്പണിത ക്ഷേത്രത്തിൽ (ശ്രീശൽവ അയ്യപ്പൻ കോവിൽ) ദിവസവും നിരവധി ഭക്തരാണ് എത്തുന്നത് . അയ്യപ്പഭക്തർക്കായി ഞങ്ങൾ ഒരുക്കുന്ന ഈ എളിയ സംരംഭത്തിൽ ഉദാരമനസ്കരായ ഭക്തരുടെ സഹായം വിനയപൂർവ്വം പ്രാർത്ഥിക്കുന്നു.
ഭക്ഷണത്തിന് ആവശ്യമായ സാധനങ്ങൾ നൽകി ഞങ്ങളെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
Swami Saranam
Hariharaputra Seva Trust
The Hariharaputhra Seva Trust also known as Manikanda Seva Ashram was registered in 2017 with the noble vision of providing selfless service to devotees of Lord Ayyappa en-route their arduous pilgrimage, through the Western Ghats forest road to the holy hill temple, Sabarimala.
Located along Erumely-Pamba Ghat road, near Nilackal in Pathanamthitta district, Kerala, the multifunctional centre Manikanda Seva Ashram offers hygienic accommodation including dormitory services along with clean sanitary facilities. The state of the art kitchen of the Ashram remains open from 6 a.m to 12 midnight everyday providing free food and pure drinking water daily from 6 a.m to 12 midnight, On an average the Ashram serves food to 8000-10,000 devotees all through the two-month long annual pilgrimage, and 4000-6000 devotees daily during the five-day monthly pooja days.
The Ashram has been able to assiduously execute its mission with the blessings of Lord Ayyappa and the liberal assistance of noble minds from all parts of India and abroad. We humbly pray to generous minds for their assistance to run our humble venture for devotees of Lord Ayyappa.
We request you to help us by donating the necessary items to the food